ദുബായിലെത്തുന്ന ഏതൊരു വിനോദസഞ്ചാരിയേയും ആകർഷിക്കുന്ന ഒരിടമാണ് ദുബായി മാളും അവിടത്തെ അണ്ടർ വാട്ടർ സൂവും അക്വേറിയവും. ഒരു കച്ചവട കേന്ദ്രമെന്നതിനപ്പുറം കാഴ്ചകളുടെ കേന്ദ്രം കൂടിയാണ് ദുബായ് മാൾ.

ഒരു ഭീമൻ മുതല ശില്പമാണ് നമ്മെ അക്വേറിയത്തിലേക്ക് സ്വാ​ഗതം ചെയ്യുന്നത്. അക്വേറിയത്തിനകത്തേക്ക് കടക്കാൻ താത്പര്യമില്ലാത്തവർക്കായി പുറംകാഴ്ചകൾക്കും അവസരമുണ്ട്. ഷോപ്പിങ്ങിനായി മാളിലേക്ക് വരുന്നവർക്ക് ഭീമൻ ​ഗ്ലാസ് ഭിത്തിയിലൂടെ മത്സ്യങ്ങളുടെ വലിയ ലോകം കാണാം.

(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയിൽ നിന്ന്. ട്രാവൽ ജേണലിസ്റ്റ് റോബിദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച യാത്രാവിവരണത്തിന്റെ പൂർണരൂപം കാണാം)