ആദ്യ കാഴ്ചയിൽത്തന്നെ കണ്ണഞ്ചിപ്പിക്കുന്ന കൗതുകങ്ങൾ സമ്മാനിക്കുന്നയിടമാണ് ദുബായ് ​ഗ്ലോബൽ വില്ലേജ്. ലോകത്തിലെ വിസ്മയ കാഴ്ചകളെല്ലാം ഇവിടെ സം​ഗമിക്കുന്നുവെന്ന് പറയാം. അകത്തേക്ക് ചെല്ലുമ്പോൾ അതിവിശാലമായൊരിടം. അവിടെ ലോകത്തെ അതിപ്രശസ്തമായ കെട്ടിടങ്ങളുടെ മാതൃകകളാണ് നമ്മെ വരവേൽക്കുന്നത്.

ദുബായിയു‌ടെ ഉയരങ്ങൾ അടയാളപ്പെടുത്തുന്ന ബുർജ് ഖലീഫയുടെ മാതൃക പ്രാധാന്യത്തോടെ സജ്ജീകരിച്ചിരിക്കുന്നു. കാഴ്ചകളുടെ കൊട്ടാരക്കെട്ടുകൊണ്ട് നിറയുകയാണ് ​ഗ്ലോബൽ വില്ലേജ്. ഒറ്റനോട്ടത്തിൽ വ്യത്യസ്തമായ സംസ്കാരരീതികളെ പ്രതിനിധീകരിക്കുന്ന കെട്ടിടങ്ങൾ കാണാം. ലോകം ദുബായിയുടെ മുറ്റത്തേക്ക് വിരുന്നുവന്നിരിക്കുന്നു എന്ന് പറയാം.

(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയിൽ നിന്ന്. ട്രാവൽ ജേണലിസ്റ്റ് റോബിദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച യാത്രാവിവരണത്തിന്റെ പൂർണരൂപം കാണാം)