‘ എനിക്ക് പുഞ്ചിരിക്കാനറിയില്ല. പൊട്ടിച്ചിരിക്കാനേ കഴിയൂ’ ’ - വീൽച്ചെയറിൽ ലോകത്തെ 59 രാജ്യങ്ങൾ ചുറ്റിക്കറങ്ങിയ പർവീന്ദർ ചൗള പറയുമ്പോൾ ഇച്ഛാശക്തിയുടെ ഊർജം പ്രസരിക്കും. മനസ്സുറപ്പുണ്ടെങ്കിൽ പരിമിതികളെല്ലാം നിസ്സാരമാവും.

ഓരോ പുതുവർഷവും, അല്ല നിമിഷവും നമുക്കുതരുന്നത് സാധ്യതകളാണ്. 50 വയസ്സിനുള്ളിൽ 50 രാജ്യങ്ങളിൽ സഞ്ചരിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. അതിനപ്പുറം നേടിയതിന്റെ ത്രില്ലിലാണ് അവർ.