കേരള വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചുവരവിന്റെ പുതിയ സന്ദേശവുമായി 1200 യാത്രികരെയും വഹിച്ച് കൊണ്ടുള്ള  കോർഡിലിയ ക്രൂസ് ഷിപ്പ് കൊച്ചിയിൽ. മുംബൈയിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന ആഡംബരനൗകയാണ് കൊച്ചിയിൽ ഒരുപകൽ നങ്കൂരമിടുന്നത്.

മുംബൈയിൽനിന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന കപ്പലിലെ 800 യാത്രക്കാരാണ് കൊച്ചി നഗരത്തിലെ കാഴ്ചകൾ അടുത്തറിയാനായി തീരത്ത് ഇറങ്ങുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള സഞ്ചാരികളുമായാണ് കോർഡേലിയ ക്രൂയിസസിന്റെ എം.വി. എംപ്രസ് കപ്പൽ കൊച്ചിയിൽ എത്തുന്നത്. രാവിലെ അഞ്ചു മണിക്ക് കൊച്ചിയിൽ നങ്കൂരമിട്ട കപ്പൽ വൈകീട്ട് മൂന്നിന് ലക്ഷദ്വീപിലേക്ക് തിരിക്കും.