കോഴിക്കോട് നിന്നും കാല്‍നടയായി കാശ്മീര്‍ വരെ ഒരു യാത്ര. മൂക്കത്ത് കൈവയ്ക്കാനും ഒരിക്കലും പറ്റില്ലെന്നു പറയാനും വരട്ടെ. അങ്ങനെ യാത്ര ചെയ്ത ഒരാളുണ്ട്. കോടഞ്ചേരി സ്വദേശിയായ കെ.പി. സിവിനാണ് അസാമാന്യ ധൈര്യവും നിശ്ചയധാര്‍ഢ്യവും കൈമുതലാക്കി കാശ്മീരിലേക്ക് കാല്‍നടയാത്ര ചെയ്തത്.

ഇക്കഴിഞ്ഞ മാര്‍ച്ച് ആറിന് കോടഞ്ചേരിയിലെ വീട്ടില്‍ നിന്ന് യാത്ര തിരിച്ച സിവിന്‍ 92 ദിവസമെടുത്തു ശ്രീനഗറിലെത്താന്‍. തന്റെ യാത്രാനുഭവങ്ങള്‍ കാശ്മീരില്‍ നിന്ന് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കുകയാണ് സിവിന്‍.