പുറത്തെ കാഴ്ചകൾ കാണാം, ഭക്ഷണം പാചകം ചെയ്യാം, വേണമെങ്കിൽ കിടക്കാം. കേരളാ ടൂറിസം പുതുതായി അവതരിപ്പിച്ചിരിക്കുന്ന കാരവനേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കേരളം നടപ്പാക്കുന്ന പങ്കാളിത്തസൗഹൃദ കാരവൻ ടൂറിസം പദ്ധതിയായ ‘കാരവൻ കേരള’യുമായി കൈകോർത്ത് വാഹന നിർമാതാക്കളായ ഭാരത്‌ബെൻസാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കാരവൻ പുറത്തിറക്കിയത്.

കാരവനിൽ നാല് പേർക്ക് ഇരുന്ന് യാത്ര ചെയ്യാം. നാലുപേർക്ക് കിടന്ന് വിശ്രമിക്കാവുന്ന വിധത്തിലാണ് കിടപ്പുമുറി സജ്ജീകരിച്ചിരിക്കുന്നത്. മൈക്രോവേവ് അവൻ, വാഷ് ബേസിൻ, കബോർഡുകൾ, ഫ്രിഡ്ജ് എന്നിവയുൾപ്പെടുന്നതാണ് അടുക്കള. മലിനീകരണ മാനദണ്ഡങ്ങളും പാലിക്കുന്നു. പ്രത്യേക സുരക്ഷാ ആവരണത്തോടുകൂടിയ ഔട്ട്‌ഡോർ സീറ്റിങ് ആണ് മറ്റൊരു ആകർഷണം.