പരിസ്ഥിതിയുടെ വൈവിധ്യം തെളിയുന്ന കാഴ്ചകളാണ് കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്തിനെ അടയാളപ്പെടുത്തുന്നത്. കല്ലടയാറിനും അഷ്ടമുടിക്കായലിനുമിടയിലാണ് മണ്‍റോ തുരുത്ത്. നാല് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശം.

തുരുത്തിനെ കരയുമായി ബന്ധിപ്പിക്കുന്ന ചെറുതും വലുതുമായ ധാരാളം പാലങ്ങള്‍. ഇടക്കിടെ വളളത്തിനൊപ്പം ചേരുന്ന താറാവുകള്‍. മണ്‍റോ തുരുത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ആലപ്പുഴയിലെ ഉള്‍വഴികളിലൂടെ സഞ്ചരിക്കുന്ന പ്രതീതി തോന്നിയാല്‍ അതിലൊട്ടും അത്ഭുതപ്പെടാനില്ല.

പച്ചപ്പിന്റെ പകിട്ടിനപ്പുറം കണ്ടല്‍കാടുകളുടെ നിറവാണ് മണ്‍റോ തുരുത്തിനെ വേറിട്ടതാക്കുന്നത്. തിരുവിതാംകൂര്‍ ദിവാനായിരുന്ന കേണല്‍ മണ്‍റോ തന്റെ അധികാര പരിധിയില്‍ പെട്ട തുരുത്ത് മലങ്കര മിഷനറി ചര്‍ച്ച് സൊസൈറ്റിക്ക് മതപഠന കേന്ദ്രം നിര്‍മ്മിക്കാനായി വിട്ടുകൊടുത്തു.

ചര്‍ച്ച് സൊസൈറ്റിയാണ് തുരുത്തിന് ദിവാന്റെ പേര് നല്‍കിയത്. മാതൃഭൂമി യാത്ര | എപ്പിസോഡ് 286