ദുബായിൽ മിറാക്കിൾ ​ഗാർഡൻ സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട മറ്റൊരിടമുണ്ട്. അതാണ് ബട്ടർഫ്ളൈ ​ഗാർഡൻ. ദൂരം കണക്കാക്കിയാൽ ദുബായ് സിറ്റിയിൽ നിന്ന് 20 കിലോ മീറ്റർ ദൂരമേ ഇവിടേക്കുള്ളൂ. 

വരാനിരിക്കുന്ന ദൃശ്യ ചാരുതയുടെ അടയാളം കവാടത്തിൽത്തന്നെ കാണാം. അകത്തേക്കെത്തുമ്പോൾ ശലഭ മയമാണ് കാഴ്ചകൾ. മിറാക്കിൾ ​ഗാർഡനിൽ കാണാവുന്ന ദൃശ്യസമ്പന്നതയോട് കിടപിടിക്കുന്നതാണ് ശലഭോദ്യാനത്തിലെ കാഴ്ചകൾ. അത്രമേൽ രസകരമാണ് ഈ ഉദ്യാനം. പൂക്കളുടെ കൂട്ടം ശലഭരൂപമാർന്ന് വസന്തം തീർക്കുന്നു ഇവിടെ.

(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയിൽ നിന്ന്. ട്രാവൽ ജേണലിസ്റ്റ് റോബിദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച യാത്രാവിവരണത്തിന്റെ പൂർണരൂപം കാണാം)