ആല്‍ബം ഡിസൈനറാണ് മകന്‍. അച്ഛന്‍ പരമ്പരാഗത മീന്‍പിടിത്ത തൊഴിലാളി. ഒന്നര ലക്ഷം രൂപ മുടക്കി അവര്‍ ഒരു ബോട്ടുണ്ടാക്കി. കംപ്യൂട്ടര്‍ മുതല്‍ അടുക്കള വരെയുള്ള ഒരു കുഞ്ഞു വഞ്ചി. യാത്രക്കിടയില്‍ മകന്‍ കംപ്യൂട്ടറില്‍ ഡിസൈനിങ് ജോലി ചെയ്യും. ഇടക്ക് വ്‌ളോഗിംഗുമുണ്ട്

അച്ഛന്‍ പിടിക്കുന്ന മീന്‍ ശേഖരിച്ചുവെക്കാന്‍ ഫ്രീസറുണ്ട്.  കായല്‍ ലൈഫ് ആസ്വദിച്ച് കേരളയാത്രയിലാണ് ഇവര്‍. യാത്രാഭ്രാന്തന്മാരുടെ ലോകത്ത് സ്വന്തം ഇടം കണ്ടെത്തിയ അച്ഛനേയും മകനേയും പരിചയപ്പെടാം. ഒപ്പം തൃശ്ശൂര്‍ ജില്ലയിലെ മാളക്കടുത്ത് പൊയ്യയില്‍ നിന്ന് ഇവര്‍ തുടങ്ങിയ യാത്രയുടെ വിശേഷങ്ങളും.