വിനോദസഞ്ചാരമേഖല, പ്രത്യേകിച്ച് കായൽ ടൂറിസം മേഖല വറുതിയുടെ നാളുകളിലൂടെയാണ് കടന്നുപോവുന്നത്. കോവിഡ് കേസുകൾ കുറഞ്ഞ ഇടക്കാലത്ത് ഒന്ന് പച്ചപിടിച്ചിരുന്നെങ്കിലും രണ്ടാം തരം​ഗം ഈ മേഖലയുടെ നട്ടെല്ലൊടിക്കുകയാണ്.

ഇന്ധനവില വർധനവിന് തൊട്ടുപിന്നാലെയാണ് കോവിഡ് രണ്ടാം തരം​ഗവുമെത്തിയിരിക്കുന്നത്. 45 ബോട്ടുകൾ സർവീസ് നടത്തിയിരുന്ന കുമരകത്ത് ഇപ്പോൾ സ്ഥിതി മോശമാണ്. സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ ബോട്ടുകൾ തീരമണഞ്ഞു. ലക്ഷങ്ങൾ വായ്പ്പയെടുത്ത് ഈ മേഖലയിലേക്കിറങ്ങിയവർ വരുമാനം നിലച്ചതോടെ മറ്റുജോലികൾ തേടിയിറങ്ങി.

ബോട്ടുകൊണ്ട് മാത്രം ഇനിയുള്ള കാലം ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് കുമരകത്തെ ബോട്ട് ജീവനക്കാർ പറയുന്നു. ഇന്ത്യയിലെ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുമരകത്ത് കായൽ ടൂറിസത്തെ മാത്രം ആശ്രയിച്ച് നിരവധി കുടുംബങ്ങളാണ് കഴിയുന്നത്.