വിനോദസഞ്ചാരികളുടെയും വന്യജീവി ഫോട്ടോഗ്രാഫർമാരുടെയും ഇഷ്ടസഞ്ചാര പാതയായ അതിരപ്പിള്ളി-വാൽപ്പാറ റോഡ് കോവിഡ് കാരണം അടച്ചിട്ടിട്ട് ഒരുമാസം പിന്നിട്ടു. യാത്രക്കാരും വാഹനങ്ങളും ഇല്ലാതായതോടെ ഈ മേഖല വന്യജീവികളുടെ വിഹാരകേന്ദ്രമാണ്.

മനുഷ്യന്റെ ഇടപെടലുകളില്ലാതെ കടന്നുപോകുന്ന ഓരോദിനവും പ്രകൃതി തന്നെ ആഘോഷിക്കുകയാണെന്ന് തോന്നിപ്പോവും ഈ കാഴ്ചകൾ കാണുമ്പോൾ. വാൽപ്പാറയിലൂടെ മാതൃഭൂമി ന്യൂസ് സംഘം യാത്ര ചെയ്ത് പകർത്തിയ ദൃശ്യങ്ങളിലൂടെ...