കോവിഡ് കാലത്ത് ഇളവുകള്‍ ലഭിച്ചതോടെ ആലപ്പുഴയിലെ ഹൗസ് ബോട്ട് മേഖല പതിയെ ചലിച്ചു തുടങ്ങി. സാമ്പത്തിക നേട്ടത്തിനപ്പുറം ബോട്ടുകള്‍ ഓടി തുടങ്ങിയതില്‍ ആശ്വസിക്കുകയാണ് ഉടമകള്‍. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്നും ബോട്ടുടമകള്‍ പറയുന്നു.