സാമൂഹിക മാധ്യമങ്ങളിലൂടെ മാത്രം പരിചയമുള്ള ആ അമ്മയേയും രണ്ട് സഹോദരങ്ങളേയും കാണാൻ കോഴിക്കോട് എലത്തൂർ സ്വദേശി അജിത്ത് സിം​ഗപ്പൂരിലേക്ക് ഒരു യാത്ര നടത്തി. വിമാനത്തിലല്ല, സൈക്കിളിൽ. 104 ദിവസമെടുത്തു യാത്ര ലക്ഷ്യം കാണാൻ.

ശാരീരികമായ ഒരു കായികാധ്വാനവും പാടില്ലെന്ന് മുമ്പ് ഡോക്ടർമാർ മുന്നറിയിപ്പു നൽകിയ വ്യക്തിയാണ് അജിത്. തന്റെ മെഡിക്കൽ റെക്കോർഡുകൾ അമ്മ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന് പറയുകയാണ് അജിത്. 

ഏവരേയും അതിശയിപ്പിക്കുന്ന ആ യാത്രാനുഭവം മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുകയാണ് അജിത്.