സൈക്കിൾ യാത്രയിൽ ലോകശ്രദ്ധയാകർഷിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി പാലക്കാട് ചിറ്റൂർ സ്വദേശി അജിത് കൃഷ്ണ. പാലക്കാട്ട് നിന്ന് കാശ്മീരിലേക്കും തിരുവനന്തപുരത്തേക്കും സൈക്കിളിൽ യാത്ര ചെയ്തതാണ് പത്താം ക്ലാസുകാരൻ ശ്രദ്ധയാകർഷിച്ചത്.

2019 ഓ​ഗസ്റ്റ് 15-നാണ് പാലക്കാട്ട് നിന്ന് കാശ്മീരിലേക്ക് സൈക്കിൾ യാത്ര തുടങ്ങിയത്. മലിനീകരണ നിവാരണ സന്ദേശമുയർത്തിക്കൊണ്ടായിരുന്നു സൈക്കിൾ യാത്ര. 25 ദിവസം കൊണ്ട് കാശ്മീരിലെത്തി. 4205 കിലോമീറ്ററാണ് അജിത് സൈക്കിളിൽ സഞ്ചരിച്ചത്.

തുടർന്ന് നിരവധി അം​ഗീകാരങ്ങളും റെക്കോർഡുകളും അജിത്തിനെ തേടിയെത്തി. ഒരു സന്ദേശമുയർത്തിക്കൊണ്ട് സൈക്കിൾ യാത്ര ചെയ്ത് ലോക റെക്കോർഡിടണമെന്ന് ചെറുപ്പം മുതലേയുള്ള ആ​ഗ്രഹമായിരുന്നെന്ന് അജിത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.