ആദ്യ ലോക്ഡൗണിന് മുമ്പ് സുൽത്താൻ ബത്തേരിയിൽനിന്നു പുറപ്പെട്ടതാണ്.  ഒരു നാടൻ സൈക്കിളിൽ സിം​ഗപ്പൂരിലേക്ക്... കൃത്യമായി പറഞ്ഞാൽ ഒരു വര്‍ഷവും നാലു മാസവും മുമ്പ്.  കൊറോണ ലോകത്തെ കീഴടക്കാൻ ശ്രമിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അത്. ഇന്ത്യ കണ്ട്, മണാലി വഴി ലഡാക്ക് - കർദൂം​ഗ് ലാ യും കീഴടക്കി, 11 രാജ്യങ്ങളിലൂടെയാണ് യാത്ര. യാത്രയിൽ തിരിച്ചടികൾ നിരവധിയായിരുന്നു. അതെല്ലാം അതിജീവിച്ച് അദ്ദേഹം ഇപ്പോൾ ലഡാക്ക് റീജിയണിലാണ്. അവസാനം ബന്ധപ്പെടുമ്പോൾ കാർ​ഗിലിൽ.

ഒറ്റനോട്ടത്തിൽ സൈക്കിളിൽ സാധനങ്ങൾ വിൽക്കാൻ നടക്കുന്ന നാടോടിയാണെന്ന് തോന്നും. അതുണ്ടാക്കിയ എടങ്ങേറ് ചില്ലറയല്ലെന്ന് ഫൈസൽ പറയുന്നു.  ആദ്യം തിരിച്ചടിയായത് എൻ.ആർ.സി. പ്രതിഷേധമായിരുന്നു. പിന്നെ വന്നത് കൊറോണ വൈറസ്. ​ഗുജറാത്ത് കഴിഞ്ഞതോടെ ആളുകളുടെ മുഖത്ത് മാസ്ക് കയറിപ്പറ്റി. ഡൽഹിയിലെത്തി കുറച്ചു ദിവസം വിശ്രമിച്ചിട്ടാവാം അടുത്ത യാത്രയെന്ന് കരുതി. അവിടെയാണ് ഇടിത്തീ പോലെ ലോക്ഡൗൺ വന്നത്.

നാല് മാസത്തോളം കോവിഡ് ഭീതി പരത്തിയ ഡൽഹിയിൽ ഒറ്റമുറിയിൽ മറ്റൊരാൾക്കൊപ്പം താമസം. അൺലോക്ക് തുടങ്ങിയപ്പോൾ മണാലിയെത്തി. അവിടെ കനത്ത മഞ്ഞുവീഴ്ച, കുടുംബത്തെ നാട്ടിൽനിന്ന് എത്തിച്ച് അവർക്കൊപ്പം കുറച്ചുകാലം. ബറഛാ ലാ പാസ് വഴി ലഡാക്കിലേക്കുള്ള യാത്ര മഞ്ഞുവീഴ്ച കാരണം മുടങ്ങി. തിരിച്ച് ശ്രീന​ഗർ വഴി ലഡാക്കിലേക്ക് യാത്ര വഴി തിരിച്ചു വിട്ടപ്പോ സൈക്കിൾ അധികമായി ഓടിക്കേണ്ടി വന്നത് 800 കിലോ മീറ്റർ..

ഇനി കർദൂം​ഗ് ലാ കയറണം. പിന്നെ അടുത്ത രാജ്യത്തേക്ക്. രാജ്യങ്ങള്‍ ചുറ്റി സിം​ഗപ്പൂരെത്തുമ്പോൾ മൂന്നു വർഷമെടുക്കും. ഫൈസലിന്റെ യാത്രക്കൊപ്പം...

Content Highlights: A bicycle journey to Singapore during Covid Lock Down from Kerala, Faizal Outlaw