മുത്തപ്പന്‍പുഴ കഴിഞ്ഞാല്‍ പിന്നെ തൂക്കുപാലമാണ്. കവുങ്ങിന്‍ തടിയിട്ട പേടിപ്പിക്കുന്ന തൂക്കുപാലം. അതു കടന്ന് ചെങ്കുത്തായ പാറക്കെട്ടും, കാടും താണ്ടിവേണം ജോസേട്ടന്റെ വീട്ടിലെത്താന്‍. കുഞ്ഞുജോസായിരുന്ന കാലത്ത് അപ്പനൊപ്പം കോഴിക്കോട്ടെ സ്വര്‍ഗം കുന്നിലെത്തി മണ്ണിനെ വെട്ടിപ്പിടിച്ചവന്‍. ഒരു പാട് വീടുകളും ആളുകളുമുണ്ടായിരുന്നു അന്ന് സ്വര്‍ഗം കുന്നില്‍. ആനയേയും കാട്ട് മൃഗങ്ങളേയുമെല്ലാം പേടിച്ചവര്‍ ഓരോരുത്തരായി താഴ്‌വാരത്തേക്ക് പോയി.സ്ഥലവും കൃഷിയുമുപേക്ഷിച്ചു.