വ്യത്യസ്തമായ ആശയം എന്നതിലുപരി യാഥാര്‍ഥ്യങ്ങളെ ചിത്രങ്ങളിലൂടെ കാണിച്ച് ആളുകളില്‍ ഒരു അവബോധം സൃഷ്ട്ടിക്കുകയാണ് ഈ 19-ക്കാരന്‍. ആലപ്പുഴക്കാരനായ ഹാഫിസ് സജീവ് അഥവാ തൃക്കണ്ണനാണ് ആ ക്രിയേറ്റീവ് ഫോട്ടോഗ്രാഫര്‍. ഇന്‍സ്റ്റാഗ്രാമാണ് തന്റെ പരീക്ഷണങ്ങള്‍ പങ്കുവെക്കാന്‍ ഹാഫിസ് തിരഞ്ഞെടുത്തത്. ബൈക്കില്‍ ഷാള്‍ കുരുങ്ങി അപകടത്തില്‍പ്പെടുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ ഉള്‍പ്പെടെ എടുത്ത ഫോട്ടോകളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വന്‍ ഹിറ്റ്. കാണാം തൃക്കണ്ണന്റെ ക്ലിക്ക്‌സ് വിശേഷങ്ങള്‍...