അവന് തന്റെ കാലുകള്‍ വെറും ശരീരത്തിന്റെ ഭാഗം മാത്രമായിരുന്നില്ല. നൃത്തത്തെ സനേഹിച്ച, സിനിമയെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയ, ഫാഷനെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ കുഞ്ഞുന്നാല്‍ മുതലെ ആഗ്രഹിച്ച ഒരു ചെറുപ്പക്കാരന്റെ ഏറ്റവും പ്രധാന ആയുധം കൂടിയായിരുന്നു.

കത്തിയെരിഞ്ഞ ബൈക്കില്‍ നിന്ന് ദൈവം നീട്ടിക്കൊടുത്ത ഒറ്റക്കാല്‍ ജീവിതത്തെ ആത്മവിശ്വാസം കൊണ്ട് ആഘോഷമാക്കുകയണ് വയനാട് പുളിയാര്‍മലയിലെ സ്വരൂപ് ജനാര്‍ദ്ദനന്‍ എന്ന ചെറുപ്പക്കാരന്‍. കാല്‍ മുറിച്ച് മാറ്റി നാലാം മാസം തന്റെ ഡാന്‍സിനെയേും ഫാഷനേയും  ചേര്‍ത്ത് നിര്‍ത്തി അവന്‍ പുറത്തിറങ്ങി. ചങ്ക് കൂട്ടുകാരുടെ തോളോട് ചേര്‍ന്ന് വീണ്ടും ലോകം കാണാനിറങ്ങി.