പതിനെട്ടാം വയസില്‍ കഞ്ചാവും മയക്കുമരുന്നിനുമടിപ്പെട്ട് അലഞ്ഞ് നടന്ന ദിവസങ്ങള്‍...ജീവിതം കൈവിട്ടു പോയ അവസ്ഥയില്‍ നിന്ന് അര്‍ജുന്‍ വൈശാഖ് എന്ന യുവാവ് നടത്തിയ അസാമാന്യ തിരിച്ചുവരവ്. ആ വരവിനായി താങ്ങായി തണലായി ഓരോ നിമിഷവും കൂടെ നിന്ന അനില്‍ ചന്ദ്രനെന്ന അച്ഛന്‍.'കഞ്ചാവ് കിട്ടാതെ വാതില്‍ അടിച്ചുപൊട്ടിച്ചു, കൈമുറിച്ചു,പകയായിരുന്നു അന്ന് മനസ് നിറയെ...'അര്‍ജുന്‍ പറയുന്നു

അനുഭവങ്ങള്‍ വാക്കില്‍ കോറിയിട്ടു അര്‍ജുന്‍. എഴുത്തിന്റെ വഴിയില്‍ പുതുജീവിതം. 'The Prophetic Curse' എന്ന നോവലിന്റെ പിറവി അങ്ങിനെ ആയിരുന്നു. പിന്നെയും എഴുതി രണ്ട് പുസ്തകങ്ങള്‍.  ഇതിനിടയില്‍ പഠനവും. തൃശൂര്‍ ചേതനമീഡിയ കോളജില്‍ ബിരുദ വിദ്യാര്‍ഥിയാണിപ്പോള്‍. റിഹാബിലിറ്റേഷന്‍ സെന്ററുകളിലൂടെയുള്ള ഓട്ടം, കണ്ട ഒരു ഡസനിലധികം ഡോക്ടര്‍മാര്‍, ആ സമയത്തെ മാനസിക പിരിമുറുക്കം, സംഘര്‍ഷം...അര്‍ജുന്‍ വൈശാഖും അച്ഛന്‍ അനില്‍ ചന്ദ്രനും അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു