Throwback | ഇത് മഠത്തില്‍ അബ്ദുള്‍ അസീസ്. കേരളത്തിലങ്ങോളമിങ്ങോളം ദുരന്തമുഖങ്ങളില്‍ അസീസിനെ കാണാം. 54 വയസ്സിനുള്ളില്‍ ചീഞ്ഞളിഞ്ഞതും പുഴുവരിച്ചതും കത്തിക്കരിഞ്ഞതുമായ 3200 ഓളം മൃതദേഹങ്ങളാണ് ഇദ്ദേഹം താങ്ങിയെടുത്തത്. മോര്‍ച്ചറിയിലും ശ്മശാനത്തിലും ജോലി ചെയ്യുന്നവര്‍ ഇതിലുമേറെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടാകും. അവര്‍ക്ക് അത് തൊഴിലിന്റെ ഭാഗമാണെങ്കില്‍ അസീസിന്റേത് സാമൂഹ്യ പ്രവര്‍ത്തനമാണ്. ആരും തൊടാന്‍ മടിക്കുന്ന തരത്തിലുള്ള മൃതദേഹങ്ങള്‍ കണ്ടാല്‍ പോലീസ് ആദ്യം വിളിക്കുന്നത് അസീസിനെയാണ്.