ഇടതൂർന്നു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ മഴച്ചാറ്റലേറ്റ് മണ്ണിന്റെ മണമറിഞ്ഞ് ഒരു യാത്ര. ഏറ്റവും കുറഞ്ഞ ചെലവിൽ അതൊരു ട്രെയിൻ യാത്രയാണെങ്കിൽ അത് വേറിട്ട അനുഭവമാകും. ഓർമ്മകളുടെ കൈപിടിച്ച് മനസ്സുകുളിർപ്പിക്കാൻ ഇതുപോലെ ഒരു യാത്ര ആഗ്രഹിക്കുന്നവർക്ക് പറ്റിയതാണ് ഷൊർണൂർ-നിലമ്പൂർ ബ്രോഡ്ഗേജ് പാത. പ്രകൃതി ഭംഗി ആവോളം നുകർന്നു കടന്നുപോകുന്ന ഈ റെയിൽ യാത്രാനുഭവം ഒന്ന് വേറെ തന്നെയാകും.