രേഖ... കടലിൽ പോയി മീൻ പിടിച്ച് കുടുംബം പുലർത്തുന്ന അപൂർവം വനിതകളിലൊരാൾ. തൃശ്ശൂർ ചേറ്റുവ തുറമുഖത്ത് ഭർത്താവ് കാർത്തികേയനും നാല് പെൺമക്കൾക്കും തുണയായവൾ. രേഖയ്ക്ക് മുന്നിൽ ജീവിതം കടലാണ്. ആരും ഭയന്നുപോകുന്ന അനന്തമായ കടലിന് മുന്നിൽ രേഖ തോറ്റുകൊടുത്തില്ല. അവർക്ക് മുന്നിൽ കടൽ കീഴടങ്ങിക്കൊടുത്തു. ഇന്ന് കടൽ തന്നെയാണ് രേഖയ്ക്ക് ജീവിതവും.