വേമ്പനാട് കായല്‍ ശുചീകരിക്കുന്ന കോട്ടയം സ്വദേശി രാജപ്പനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശരീരം പാതി തളര്‍ന്നിട്ടും രാജപ്പന്‍ നടത്തുന്ന സേവനം മാതൃകയാണെന്ന് മന്‍കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. 

പ്രകൃതി സംരക്ഷണം ജോലിയാക്കി മാറ്റിയ കൈപ്പുഴമുട്ട് മഞ്ചാടിക്കരി നിവാസിയായ രാജപ്പന്‍  അപ്പര്‍കുട്ടനാട്ടിലെ ജലാശയങ്ങളിലെ നിറസാന്നിദ്ധ്യമാണ്. ജന്മനാ ചലനശേഷി ഇല്ലാത്ത കാലുകളുമായി ജലാശയങ്ങളെ മലിനമാക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് വില്‍പ്പന നടത്തിയാണ് രാജപ്പന്‍ ജീവിതം മുന്നോട്ട് നയിക്കുന്നത്. 

വൈകല്യങ്ങളെ അതിജീവിച്ച് പ്രകൃതിയെ സംരക്ഷിക്കുന്ന രാജപ്പന്റെ ജീവിതത്തെക്കുറിച്ചുള്ള മാതൃഭൂമി ഡോട്ട്‌ കോം സ്‌റ്റോറി ചുവടെ.