വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ റേഡിയോക്കു മുന്നില്‍ കാത്തിരുന്നൊരു കാലമുണ്ട്. അന്നത്തെ പരിപാടികള്‍ക്കു കാതോര്‍ത്തിരുന്ന പലര്‍ക്കും സുപരിചിതമായ പേരുകളാണ് നഫീസ, കുഞ്ഞിപ്പ പന്താവൂര്‍. ആകാശവാണിയിലെ വയലും വീടും ചിത്രഗീതം തുടങ്ങി മിക്ക പരിപാടികളിലേക്കും മുറതെറ്റാതെ കത്തയക്കുന്ന ദമ്പതികള്‍. കഴിഞ്ഞ മുപ്പത്തിയൊമ്പതു വര്‍ഷത്തിനിടെ സമകാലിക-സിനിമാ-കാര്‍ഷിക വിഷയങ്ങള്‍ പ്രതിപാദിച്ചുള്ള കുഞ്ഞിപ്പയുടെയും നഫീസയുടെയും കത്തുകള്‍ വായിക്കാത്ത മാധ്യമ സ്ഥാപനങ്ങളും കുറവായിരിക്കും. കത്തെഴുതാത്ത ഒരുദിവസം പോലും കടന്നുപോയിട്ടില്ലെന്നു പറയുന്നു കുഞ്ഞിപ്പയും നഫീസയും...