ഭാര്യ ഉമയെ പരിചയപ്പെട്ടതിനെക്കുറിച്ചും പരിചയവും സൗഹൃദവും പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയതിനെക്കുറിച്ചും മനസ്സ് തുറന്ന് പി.ടി. തോമസ് മാതൃഭൂമി ഡോട്ട് കോമിന് 2017-ല്‍ നല്‍കിയ പ്രത്യേക അഭിമുഖം. പ്രണയം ദിവ്യമാണെന്നും പ്രണയസാഫല്യം എന്നത് എക്കാലത്തേയും മധുരതരമായ ഓര്‍മ്മയാണെന്നും പറയുന്നു പി.ടി.

മഹാരാജാസ് കോളേജില്‍ പഠിക്കുന്ന കാലത്താണ് അവിടെ ജൂനിയറായി പഠിച്ച ഉമാ ഹരിഹരന്‍ എന്ന പെണ്‍കുട്ടിയെ പി.ടി. പരിചയപ്പെടുന്നതും പ്രണയിക്കുന്നതും. പ്രണയം വാലന്റൈന്‍സ് ഡേയുമായി ബന്ധപ്പെട്ട് വരേണ്ട ഒന്നല്ല എന്നും അത് സ്വാഭാവികമായി സംഭവിക്കേണ്ടതാണെന്നും പി.ടി. പറയുന്നു.