ലോക്ഡൗൺ കാലത്ത് വിജനമായ പാതകളിലൂടെ ജീവൻ രക്ഷകനായി പാഞ്ഞുവന്ന ആംബുലൻസുകൾ നമ്മുടെ മനസിലുണ്ട്. അതോടെയാണ്  ആംബുലൻസിനോടുള്ള നമ്മുടെ സമീപനം തന്നെ മാറിയത്. ലോകം മാസ്കിടുന്നതിന് മുമ്പ് മാതൃഭൂമി ഡോട്ട് കോം ഒരു ദിവസം ആംബുലൻസിനൊപ്പം സഞ്ചരിച്ചു. വിലപ്പെട്ട ജീവനുകൾ വീണ്ടെടുക്കാൻ ആംബുലൻസ് ഡ്രൈവർമാർ എത്രയേറെ പ്രയത്നിക്കുന്നുണ്ടെന്ന് നേരിട്ട് കണ്ടറിഞ്ഞു. അവരുടെ അനുഭവങ്ങൾ ഞങ്ങൾ കേട്ടിരുന്നു... ലോകം ലോക്ക് തുറന്ന് പുറത്തുവരുന്ന ഈ പുതിയ കാലത്ത് ആ വീഡിയോ ഞങ്ങൾ വീണ്ടും പ്രസിദ്ധീകരിക്കുകയാണ്.