അങ്കമാലിയിലെ മനുഷ്യരുടെ രുചിയാഴങ്ങളിൽ പ്രധാനമന്ത്രിമാരായി വിലസുന്ന ഒരു ജീവിവർഗ്ഗമുണ്ട്- പന്നികൾ. അങ്കമാലിയുടെ ചരിത്രത്താളുകളിൽ അവർ അവരുടേതായ ഇടമൊരുക്കി ഭൂമിയിലേക്ക് കഴുത്തില്ലാത്ത തങ്ങളുടെ തല കുനിക്കുന്നു, അങ്കമാലിയെ നല്ല ജീവിതത്തിലേക്ക് ഉണർത്തുന്നതിൽ തങ്ങൾക്കും ചെറുതല്ലാത്ത പങ്കുണ്ടെന്ന ഓർമപ്പെടുത്തലോടെ...

പുരാതനകാലം മുതൽ അങ്കമാലിക്ക് വൈദേശികരുമായി വ്യാപാരബന്ധം ഉണ്ടായിരുന്നു. സുഗന്ധദ്രവ്യങ്ങൾ തേടി അങ്കമാലിയുടെ മണ്ണിലെത്തിയ വിദേശികളുടെ തീൻമേശകളിൽ പന്നികൾ അവിഭാജ്യഘടകമായി. പോർട്ടുഗീസ്, ഡച്ച്, ഇംഗ്ലീഷ് കോളനികളായി അങ്കമാലി മാറിയപ്പോൾ പന്നിയിറച്ചിക്ക് ആവശ്യവും ആവേശവും കൂടി. അങ്കക്കാരുടെ മൈതാനമായിരുന്ന അങ്കമാലി പന്നികളുടെ മൈതാനമായി മാറിയത് അങ്ങനെ?