'വളരെ സ്നേഹമുള്ളവരാണ് ഇവിടെയുള്ളത്. എനിക്ക് എന്റെ വീട് പോലെയാണ് ഇപ്പോള്‍ കേരളം. ധാരാളം കൂട്ടുകാരുണ്ട് എനിക്കിവിടെ.' അമേരിക്കന്‍ സഞ്ചാരിയും വ്ലോഗറുമായ നിക്കോളായ് ടി ജൂനിയറെന്ന മലയാളികളുടെ നിക്കോയുടെ വാക്കുകളാണിത്. 

കൊറോണക്കാലത്ത് നാല് മാസം നിക്കോ കേരളത്തിലായിരുന്നു. കൊറോണ കാലത്തെ കേരളാ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും നിക്കോ പറയുന്നു. കേരളത്തില്‍ താന്‍ വളരെ ഹാപ്പിയാണെന്നും ഇനിയും കണ്ട് തീര്‍ക്കാന്‍ ധാരാളം സ്ഥലങ്ങള്‍ കേരളത്തില്‍ ബാക്കിയുണ്ടെന്നും നിക്കോ