ഭാമയെന്ന രണ്ടര വയസ്സുകാരിയുടെ ഉറ്റ ചങ്ങാതിയാണ് ഉമയെന്ന ആന. ഭാമക്കുട്ടി പിച്ചവെച്ച് പഠിച്ചത് ഉമയുടെ തുമ്പിക്കൈ പിടിച്ചാണ്. ഉറക്കമുണര്‍ന്നാല്‍  ബിസ്‌ക്കറ്റും തേങ്ങയുമൊക്കെയായാണ് ഭാമക്കുട്ടി ഉമയുടെ അടുത്തേക്ക് വരിക.

കുറുമ്പ് കാണിച്ചാല്‍ ഉമയെ അടക്കി നിര്‍ത്താന്‍ ഒരു കൊച്ചുവടിയും ഭാമക്കുട്ടിയുടെ കൈയിലുണ്ട്. തിരുവനന്തപുരം കൊഞ്ചിറവിളയിലാണ് ഈ ചങ്ങാതിമാരുള്ളത്. ഭാമയുടെ അച്ഛന്‍ മഹേഷ് കൃഷ്ണന്‍ എട്ട് വര്‍ഷം മുമ്പ് കോട്ടയത്ത് നിന്ന് കൊണ്ടുവന്നതാണ് ഉമാദേവി എന്ന ആനയെ.