നാല് ജീവനുകളാണ് ദേവാങ്ക് എന്ന 19 കാരന്‍ കടലില്‍ നിന്നും രക്ഷിച്ചെടുത്ത്. തളിക്കുളത്ത് വള്ളം മറിഞ്ഞു കടലില്‍ കാണാതായവര്‍ക്കായി നാട്ടുകാര്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നപ്പോള്‍ തന്റെ കൈയില്‍ ഉണ്ടായിരുന്ന ഡ്രോണുമായി എത്തി ദേവാങ്ക് തുണയാവുകയായിരുന്നു.

രക്ഷാപ്രവർത്തകർക്ക് പ്രതീക്ഷ നഷ്ടപ്പെട്ട സാഹചര്യത്തിൽ കടലിൽ പോയി തിരച്ചിലിന് ഒപ്പം ചേരാൻ തയ്യാറായി. കടലിൽ വെച്ച് നടത്തിയ ആകാശ നിരീക്ഷണത്തിലാണ് വള്ളം മറിഞ്ഞ് കടലിൽ പെട്ടുപോയവരെ കണ്ടെത്തിയതും അവരുടെ ജീവൻ രക്ഷിക്കാനായതും.