സാമൂഹിക മാധ്യമങ്ങളിലൂടെ മാത്രം പരിചയമുള്ള ആ അമ്മയേയും രണ്ട് സഹോദരങ്ങളേയും കാണാൻ കോഴിക്കോട് എലത്തൂർ സ്വദേശി അജിത്ത്  സിം​ഗപ്പൂരിലേക്ക് ഒരു യാത്ര നടത്തി. വിമാനത്തിലല്ല, സൈക്കിളിൽ. 104 ദിവസമെടുത്തു യാത്ര ലക്ഷ്യം കാണാൻ.

 സൈക്കിള്‍ മെക്കാനിക്കായ അജിത്ത് 2019-ല്‍ ഏഴ് രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് സിംഗപ്പൂരിലേക്ക് പോയത്. ചെറുപ്പം മുതലേ സൈക്കിളും സൈക്കിള്‍ യാത്രകളും ഇഷ്ടപ്പെടുന്ന അജിത്തിന് സൈക്കിള്‍ യാത്ര ചെയ്യാന്‍ പ്രചോദനമായത് 2015-ലെ ഒരു പത്ര വാര്‍ത്തയാണ്.