ഓലമേഞ്ഞ ഒരു വീട്ടിലായിരുന്നു മഹേഷിന്റെ ജീവിതത്തിന്റെ പാതിയോളം. 16-മാത്തെ വയസ്സിൽ സ്പെെനൽ മസ്കുലാർ അട്രോഫി എന്ന രോഗം വന്ന് ശരീരം തളർന്ന് ജീവിതം ദുരിതപൂർണമായി. എന്നാൽ മഹേഷ് തളർന്നില്ല, ചോർന്നൊലിക്കുന്ന ആ വീട്ടിലിരുന്ന് കമ്പ്യൂട്ടറിന്റെ ലോകത്ത് തന്റേതായ ഇടം കണ്ടെത്തി.