ഒന്നര വയസില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് കൊച്ചു മിടുക്കിയായ ആന്‍ഡ്രിയ. അംഗീകാരം തേടിയെത്തുമ്പോള്‍ ആന്‍ഡ്രിയക്ക് ഒരു വയസും പത്തു മാസവും ആയിരുന്നു പ്രായം.

ഇംഗ്ലീഷ് അക്ഷരങ്ങള്‍ ക്രമത്തില്‍ തിരിച്ചറിയുക, ഒന്നുമുതല്‍ ഇരുപത് വരെ എണ്ണുക, എട്ടുഗ്രഹങ്ങളുടെ പേരുകള്‍ പറയുക, ഇംഗ്ലീഷില്‍ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും പറയുക തുടങ്ങി പതിനെട്ട് ഇനങ്ങളാണ് അംഗീകാരത്തിന് പരിഗണിച്ചത്.

അട്ടപ്പാടിയിലെ ജെല്ലിപ്പാറയില്‍ ടിജോ മോണിക്ക ദമ്പതികളുടെ മകളാണ് ആന്‍ഡ്രിയ.