കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ശ്വാസം മുട്ടിക്കുന്ന ഫോര്‍ട്ട്‌കൊച്ചിയുടെ മിടിപ്പായി ഒരു പച്ചത്തുരുത്ത്. ബ്രിട്ടീഷ് ഭരണകാലത്ത് ഈ പ്രദേശത്തെ അധികാരിയായിരുന്ന ജൊക്കിയുടെ അപൂര്‍വ സസ്യശേഖരം 150 വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ പരിപാലിച്ചുവരികയാണ്. ജൊക്കിയുടെ മകന്‍ എത്തല്‍ ഫ്രാന്‍സിസിന്റെ നാല് ആണ്‍മക്കളാണ് ഈ ജൈവസമ്പത്ത് ഇപ്പോള്‍ സംരക്ഷിക്കുന്നത്.