ഉപഭോക്താക്കളെ കൊണ്ട് പ്രൈവസി പോളിസി അംഗീകരിപ്പിക്കാൻ പുതിയ വഴിയുമായി വാട്സാപ്പ്. കഴിഞ്ഞ ഡിസംബറിലാണ് പുതിയ പ്രൈവസി പോളിസി അപ്ഡേറ്റ് നോട്ടിഫിക്കേഷൻ ഉപയോക്താക്കളിലെത്തിച്ചത്. എന്നാൽ ആഗോളതലത്തിൽ പ്രതിഷേധം ശക്തമായതോടെ വിവാദച്ചൂട് ശമിപ്പിക്കാൻ 2021 മെയ് 15 വരെ ഉപഭോക്താക്കൾക്ക് സമയം നൽകി. ഈ സമയ പരിധി തീരാനിരിക്കെയാണ് പുതിയ വഴിയുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.