ഏറെ നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന വാട്‌സാപ്പ് വെബിലെ വീഡിയോ കോള്‍ സൗകര്യം ഒടുവില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിത്തുടങ്ങി. വാട്‌സാപ്പ് വെബ് ഉപയോക്താക്കള്‍ക്ക് വളരെ പതിയെ ആണ് ഈ സൗകര്യം ലഭ്യമാക്കിവരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ പല ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ഇപ്പോള്‍ ഉപയോഗിക്കാന്‍ സാധിച്ചെന്ന് വരില്ല.