വാട്‌സ്ആപ്പ് റീകോൾ ബട്ടന്‍ ഇങ്ങനെയാണ് പ്രവര്‍ത്തിക്കുക

അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനായി വാട്സ്ആപ്പ് അവതരിപ്പിക്കാനിരിക്കുന്ന പുതിയ ഫീച്ചറാണ് റീകാള്‍ (Recall). അബദ്ധത്തില്‍ സന്ദേശങ്ങള്‍ അയച്ച് പൊല്ലാപ്പിലാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിനാലാണ് ജനങ്ങള്‍ ഏറെ കാലമായി ആവശ്യപ്പെടുന്ന പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. മാസങ്ങളായി ഇതേകുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും പുതിയ ഫീച്ചര്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. നിലവില്‍ വാട്സ്ആപ്പിലെ ബീറ്റാ പതിപ്പില്‍ മാത്രം ലഭ്യമായ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത് എങ്ങിനെയാണ് എന്നതിന്റെ മാതൃകയാണ് ഈ വീഡിയോയില്‍. സാങ്കേതിക വിദഗ്ദനായ അരവിന്ദ് ജിഎസ് ആണ് ഈ ഫീച്ചര്‍ തയ്യാറാക്കിയിരിക്കുന്നത്. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.