മെസ്സേജും ഫോട്ടോയും സ്റ്റിക്കറുമൊക്കെ അയക്കുന്നതുപോലെ ഇനി വാട്‌സ്ആപ്പ് വഴി പണവും അയക്കാം. കുറച്ച് കാലമായി ബീറ്റാ ഉപഭോക്താക്കള്‍ക്ക് മാത്രം സാധ്യമായിരുന്ന ഇനി മുതല്‍ എല്ലാവര്‍ക്കും ലഭ്യമാകും. 

ഡേറ്റാ ലോക്കലൈസേഷന്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതിനാലാണ് അംഗീകാരത്തിനായി കമ്പനിക്ക് രണ്ട് വര്‍ഷം കാത്തിരിക്കേണ്ടി വന്നത്. 

ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം, ആമസോണ്‍ പേ തുടങ്ങിയ യുപിഐ ആപ്പുകള്‍ക്കൊപ്പം സ്ഥാനമുറപ്പിക്കുകയാണ് വാട്‌സ്ആപ്പും. വാട്‌സ്ആപ്പ് വഴിയുള്ള പണമിടപാടിന്റെ വിശദവിവരങ്ങള്‍ കാണാം.