വാട്‌സാപ്പ് ഉപയോഗിക്കുന്നവരായിരിക്കും നിങ്ങള്‍ അല്ലേ? വാട്‌സാപ്പില്‍ ഒരു അപ്‌ഡേറ്റ് വന്നിരിക്കുന്നു. അത് സമ്മതിച്ചില്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ആവും എന്നെല്ലാം ഒരുപക്ഷേ നിങ്ങള്‍ കേട്ടുകാണും. 

വാട്‌സാപ്പിന്റെ പുതിയ പ്രൈവസി പോളിസി അപ്‌ഡേറ്റ് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഉപയോക്താക്കള്‍ക്കെല്ലാം ലഭിച്ചു തുടങ്ങിയതോടെയാണ് ഈ വിഷയം ചര്‍ച്ചയായത്. 

വാട്‌സാപ്പ് പുതിയതായി അവതരിപ്പിച്ച പ്രൈവസി പോളിസി അപ്‌ഡേറ്റില്‍ ഓരോ ഉപയോക്താക്കളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ കൂടുതല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും അത് അംഗീകരിക്കാന്‍ തയ്യാറാവാത്തവര്‍ വാട്‌സാപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പുറത്തുപോവണമെന്നും ആവശ്യപ്പെടുന്ന ഒരു നോട്ടിഫിക്കേഷനാണ് വാട്‌സാപ്പ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.