ജനക്ഷേമ പദ്ധതികളുടെ ഭാഗമായി സര്‍ക്കാര്‍ പണം നേരിട്ട് നല്‍കുകയും അത് എന്താവശ്യത്തിനാണോ നല്‍കിയത്, അതേ ആവശ്യത്തിനായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു എന്ന് ഉറപ്പു വരുത്തുന്ന സാങ്കേതികത എന്ന് ചുരുക്കിപ്പറയാം ഇ-റുപ്പി സംവിധാനത്തെ.

നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡിപാര്‍ട്ട്‌മെന്റ്, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി എന്നിവ ചേര്‍ന്നാണ് പുതിയ പേഴ്‌സണ്‍ സ്‌പെസിഫിക് പര്‍പസ് സ്‌പെസിഫിക് പേമന്റ് സംവിധാനം അവതരിപ്പിച്ചത്.