ണ്‍ലൈന്‍ പരസ്യ വിതരണ വിപണിയില്‍ മുന്നില്‍ നില്‍ക്കുന്ന ടെക്ക് ഭീമന്മാരെ നിയന്ത്രിക്കുന്നതിനായുള്ള പുതിയ പെരുമാറ്റച്ചട്ടങ്ങള്‍ നടപ്പാക്കുക്കുന്നതിനും നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റ് യൂണിറ്റിന് തുടക്കമിടുമെന്ന് യു.കെ. സര്‍ക്കാര്‍  പറഞ്ഞു. 

ഏപ്രിലിലാണ് ഡിജിറ്റല്‍ മാര്‍ക്കറ്റ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുക. ടെക് കമ്പനികളെ നിയന്ത്രിക്കുകയും വിപണിയില്‍ കൂടുതല്‍ ആരോഗ്യപരമായ മത്സരം സൃഷ്ടിക്കുകയുമാണ് ഈ യൂണിറ്റിന്റെ ലക്ഷ്യം. 

വിപണിയില്‍ ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സാങ്കേതിക വ്യവസയാരംഗത്തെ വന്‍കിട കമ്പനികള്‍ക്കുള്ള കുത്തക ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നടത്തിവരുന്നുണ്ട്. ഡാറ്റയ്ക്ക് മേല്‍ വന്‍കിട ടെക് കമ്പനികള്‍ക്കുള്ള നിയന്ത്രണം പിടിച്ചെടുക്കാനുള്ള നിര്‍ദേശങ്ങള്‍ അടുത്തിടെ യൂറോപ്യന്‍ യൂണിയന്‍ അവതരിപ്പിച്ചിരുന്നു. അമേരിക്കയില്‍ കമ്പനികള്‍ക്കെതിരെ നിരന്തരമായ അവിശ്വാസ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുപ്പെടുകയും കമ്പനികള്‍ ചോദ്യം ചെയ്യലിന് വിധേയമാവുകയും ചെയ്യുന്നുണ്ട്. 

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ സമൂഹത്തിന് നേട്ടങ്ങള്‍ കൊണ്ടുവരുന്നുണ്ട്. എന്നാല്‍  ചുരുക്കം ചില കമ്പനികളിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെടുന്നത് ആ മേഖലയുടെ വളര്‍ച്ചയ്ക്ക് വിഘാതമാവുന്നുണ്ടെന്ന അഭിപ്രായം യു.കെയിലും വിദേശ രാജ്യങ്ങളിലും വര്‍ധിച്ചുവരുന്നുണ്ട്. യു.കെ. ഡിജിറ്റല്‍ സെക്രട്ടറി ഒലിവര്‍ ഡോവ്ഡണ്‍ പറഞ്ഞു. 

എന്നാല്‍, പുതിയ ഡിജിറ്റല്‍ മാര്‍ക്കറ്റ് യൂണിറ്റിന്റെ പ്രവര്‍ത്തനവും അതിന്റെ നിയമപിന്തുണയും സംബന്ധിച്ച് ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. എന്തായാലും പുതിയ നിയന്ത്രണാധികാര സമിതി വരുന്നതോടെ കമ്പനികളെല്ലാം കൂടുതല്‍ സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതായി വരും. വിവരശേഖരണം അവയുടെ കൈകാര്യം പരസ്യ വിതരണം തുടങ്ങിയ മേഖലകളെല്ലാം കൂടുതല്‍ ശ്രദ്ധോടെ കൈകാര്യം ചെയ്യേണ്ടതായിവരും.

ചട്ടങ്ങള്‍ നനടപ്പാക്കുന്നതിനായി കമ്പനികള്‍ എടുക്കുന്ന തീരുമാനങ്ങള്‍ പിന്‍വലിക്കാനും നിരോധിക്കാനും നിര്‍ത്തിവെക്കാനും ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് യൂണിറ്റിന് അധികാരമുണ്ടാവും. അത് പാലിക്കാന്‍ കമ്പനികള്‍ തയ്യാറായില്ലെങ്കില്‍ അവര്‍ക്ക് മേല്‍ പിഴ ചുമത്തും. പിഴ തുക എത്രവരെ ആയിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. 

Content Highlights: UK to set up Digital Markets Watchdog to control tech gaints