വ്യക്തി അധിക്ഷേപം തടയുന്നതില്‍ സ്വകാര്യതാ നയത്തില്‍ മാറ്റം വരുത്തി ട്വിറ്റര്‍. അനുമതിയില്ലാതെ വ്യക്തികളുടെ ട്വീറ്റുകളും ചിത്രങ്ങളും വീഡിയോകളും മീഡിയ ഫയലുകള്‍ പങ്കുവെക്കുന്നതിനാണ് വിലക്ക്. സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്ന ടൂളുകള്‍ നിര്‍മിക്കാനുള്ള തങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് സ്വകാര്യ നയം പരിഷ്‌കരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

അതേസമയം, സ്വകാര്യ വ്യക്തികളുടെ ഫോട്ടോകള്‍ ട്വിറ്ററില്‍ അപ്ലോഡ് ചെയ്യുന്നതിന് യൂസര്‍ക്ക് പ്രത്യേക അനുമതിയുടെ ആവശ്യമില്ല. ഇതുമായി ബന്ധപ്പെട്ട് ആരെങ്കിലും സ്വകാര്യ നയം ലംഘിച്ചെന്ന് പരാതി നല്‍കിയാല്‍ ട്വിറ്റര്‍ നടപടിയെടുക്കും.