ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്ത 257 അകൗണ്ടുകള്‍ ബ്ലോക് ചെയ്യണം എന്ന ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാരും ആയി ട്വിറ്റര്‍ ചര്‍ച്ച നടത്തും. മോദി കര്‍ഷകരുടെ വംശഹത്യ ആസൂത്രണം ചെയ്യുന്നു എന്ന ഹാഷ്ടാഗില്‍ ട്വീറ്റ് ചെയ്ത അകൗണ്ടുകള്‍ ബ്ലോക് ചെയ്യണം എന്ന ആവശ്യത്തിലാണ് ചര്‍ച്ച .അകൗണ്ടുകള്‍ ബ്ലോക് ചെയ്യണം എന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം പരിശോധിച്ച് വരിക ആണെന്നും ട്വിറ്റര്‍ വ്യക്തമാക്കി.

 ആദ്യഘട്ടത്തിൽ ഇത്തരം അക്കൗണ്ടുകൾ ട്വിറ്റെർ ബ്ലോക്ക് ചെയ്തിരുന്നെങ്കിലും പിനീട് അത് അഭിപ്രായ സ്വാതന്ത്രത്തിന്‍റെ ഭാഗമാണെന്നും 
ട്വീറ്റുകളിൽ പലതും വാർത്താമൂല്യം ഉള്ളവയാണെന്നും ചൂണ്ടിക്കാട്ടി അക്കൗണ്ടുകൾ അൺബ്ലോക്ക് ചെയ്തിരുന്നു.

എന്നാൽ ഈ നടപടി കേന്ദ്ര സർക്കാരിനെ പ്രകോപിപ്പിക്കാൻ കാരണമായി. ട്വിറ്ററിലെ ജീവനക്കാർക്കെതിരെ തടവ് ശിക്ഷ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു .  ഈ സാഹചര്യത്തിലാണ് രണ്ടാം ഘട്ടത്തിൽ കൂടുതൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന് കേന്ദ്ര സർക്കാർ ആവശ്യത്തോടെ ചർച്ചയ്ക്ക് തയ്യാറാണെന്ന് ട്വിറ്റെർ അറിയിച്ചത്.