ഡാനി ക്ലോഡിന്റെ മൂന്നാം തള്ളവിരല്‍

ഒരു കയ്യില്‍ രണ്ട് തള്ളവിരലുകള്‍ അതായത് ഒരാള്‍ക്ക് കൈകളില്‍ ആകെ മൂന്ന് തള്ളവിരലുകള്‍, കൃത്രിമ അവയവയങ്ങളുടെ രൂപകല്‍പ്പനയില്‍ ഒരു വലിയമാറ്റമാണ് ലണ്ടനിലെ ഡാനി ക്ലോഡ് എന്ന പ്രൊഡക്റ്റ് ഡിസൈനര്‍ അവതരിപ്പിച്ചിരിക്കുന്നത്. മാസ്റ്റര്‍ ബിരുദ പഠനത്തിന്റെ ഭാഗമായാണ് ഡാനി ഈ മൂന്നാം തള്ളവിരല്‍ രൂപകല്‍പന ചെയ്തത്. 

ശരീരത്തില്‍ ഘടിപ്പിക്കുകയോ നീക്കം ചെയ്യുകയോ എന്നത് മാത്രമല്ല കൃത്രിമ ശരീരാവയവങ്ങള്‍ അവയവങ്ങള്‍ എന്നും കൂട്ടിച്ചേര്‍ക്കലിലൂടെ മനുഷ്യന്റെ കഴിവും ശക്തിയും വര്‍ധിപ്പിക്കുവാനുള്ളതാവണം അവയെന്നും ഡാനി പറയുന്നു.

ത്രിഡി പ്രിന്റ് ചെയ്‌തെടുത്തതാണ് ഈ വിരല്‍. ഒപ്പം കയ്യില്‍ ഘട്ടിപ്പിക്കാനുള്ള ഹാന്റ് പീസ്. അതോടൊപ്പം ഒരു വാച്ച് സ്ട്രാപ്പ് എന്നിവയാണ് ഈ കൃത്രിമ വിരലിന്റെ ആദ്യ ഭാഗം.  വിരലില്‍ നിന്നും രണ്ട് ബൗഡന്‍ കേബിളുകള്‍ വാച്ച് സ്ട്രാപ്പിലെ രണ്ട് മോട്ടോറുകളുമായും രണ്ട് ബ്ലൂടൂത്ത് കണ്‍ട്രോളറുകളുമായും ബന്ധിപ്പിച്ചിട്ടുണ്ട്. ഈ ബ്ലൂടൂത്ത് കണ്‍ട്രോളറുകള്‍ കാലുകളില്‍ ധരിച്ചിട്ടുള്ള ഷൂസിലെ  ബ്ലൂടൂത്ത് കണ്‍ട്രോളറുകളുമായി ബന്ധിപ്പിക്കുന്നു. 

കാലിന്റെ തള്ളവിരലുകള്‍ക്കടയിലെ പ്രഷര്‍ സെന്‍സറുകളുമായി ഈ ബ്ലൂടൂത്ത് കണ്‍ട്രോളറുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടാവും. കാലിലെ തള്ളവിരലുകള്‍ ഉപയോഗിച്ചാണ് വിരലിന്റെ ചലനം നിയന്ത്രിക്കുന്നത്. ഒരോ വിരല്‍ അമര്‍ത്തുമ്പോഴും വ്യത്യസ്ത രീതിയിലാണ് കൃത്രിമ വിരല്‍ ചലിക്കുക. വിരലുകളുടെ ചലനം പരമാവധി തന്‍മയത്വത്തോടെയാക്കാന്‍ ഡാനി ശ്രമിച്ചിട്ടുണ്ട് 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.