കോഴിക്കോട്: കൊറോണ സംശയിച്ച് ക്വാറന്റൈനില്‍ കഴിയുന്നവര്‍ ഇടയ്ക്ക് മുങ്ങുന്നു എന്ന പരാതി പരിഹരിക്കാന്‍ സംവിധാനവുമായി സ്റ്റാര്‍ട്ട്അപ് കമ്പനി രംഗത്ത്. നോവോ സോള്‍ സിസ്റ്റംസ് എന്ന കമ്പനിയാണ് 'കോവാച്ച്' എന്ന സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
ഈ വാച്ച് കെട്ടിക്കുന്നതിലൂടെ ക്വാറന്റൈന്‍ മുങ്ങലുകാരെ നിയന്ത്രിക്കാനാവും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.