ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർ ലിങ്കിന്റെ സഹായത്തോടെ വാഹനങ്ങളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി എത്തിക്കാനുള്ള പദ്ധതിയുമായി സ്വകാര്യ ബഹിരാകാശ വ്യവസായ സ്ഥാപനമായ സ്പേസ്എക്സ്. ഈ പദ്ധതിയ്ക്കായി യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷനില്‍ സ്പേസ് എക്സ് അപേക്ഷ നല്‍കിയിട്ടുണ്ട്. ടെസ് ല കാറുകളിൽ മാത്രമല്ല, ചരക്കു ലോറികൾ, കപ്പലുകൾ, വിമാനങ്ങൾ എന്നിവയിലെല്ലാം ഇതിന്റെ പ്രയോജനമെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.