സോണിയുടെ ഐബോ റോബോട്ട് നായ തിരിച്ചുവരുന്നു.

സോണിയുടെ ഐബോ റോബോട്ടിക് നായ പുനരവതരിക്കുന്നു. നൂതനമായ നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യയുടെ പിന്തുണയോടെയാണ് ഐബോ തിരിച്ചെത്തുന്നത്. 1999 ലാണ് ഐബോയുടെ ആദ്യ പതിപ്പ് സോണി പുറത്തിറക്കുന്നത്. എന്നാല്‍ 2006ല്‍ ഇതിന്റെ നിര്‍മ്മാണം  സോണി നിര്‍ത്തിവെച്ചു. നമ്മുടെ ശബ്ദ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കാനുള്ള ശേഷി ഐബോയ്ക്കുണ്ടാവും. 

സാധാരണ നായ്കുട്ടികളെ പോലെ കുരയ്ക്കാനും ഇരിക്കാനും വാലാട്ടാനും ഐബോയ്ക്ക് സാധിക്കും. കൂടാതെ മൊബൈല്‍ നെറ്റ് വര്‍ക്കുമായി ഐബോയെ ബന്ധിപ്പിക്കുകയും ചെയ്യാം. 

ഐബോയുടെ കണ്ണുകള്‍ ചെറിയ ഡിസ്‌പ്ലേകളാണ്. ഇതുവഴി ചെറിയ തോതിലുള്ള ഭാവ പ്രകടനങ്ങളും ഐബോയ്ക്ക് സാധിക്കുന്നു. കൂടാതെ ചിത്രങ്ങള്‍ പകര്‍ത്താനും അനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനും ഐബോയ്ക്ക് സാധിക്കും.

ഐബോ കടിക്കില്ലെങ്കിലും ഇതിന്റെ വില ഇത്തിരി കടുപ്പം തന്നെയാണ്. 1700 ഡോളറാണ് (ഏകദേശം 1,10,000രൂപ) ഈ ഹൈടെക് റോബോടിക് നായയുടെ വില. ജപ്പാനില്‍ ജനുവരി മുതല്‍ ഐബോ വില്‍പനയ്‌ക്കെത്തും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.