ഗൂഗിള്‍ അലോ ഉപയോഗിക്കരുതെന്ന് എഡ്വേഡ് സ്നോഡന്‍

ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിന്‍ കമ്പനിയായ ഗൂഗിള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സോഷ്യല്‍ മീഡിയ രംഗത്താണ്. ഓര്‍ക്കുട്ട് തുടങ്ങി ഗൂഗിള്‍ പ്ലസും ഹാങ്ങൗട്ടുമെല്ലാം ഗൂഗിളിന് വിജയങ്ങളാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല തിരിച്ചടിയാവുകയും ചെയ്തു. ഇപ്പോള്‍ പുതിയ പരീക്ഷണമായി അലോയുമായാണ് ഗൂഗിളിന്റെ വരവ്. എന്നാല്‍ അതിലും തിരിച്ചടിയാണ്. ഗൂഗിള്‍ അലോ പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ അലോയിലെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് എഡ്വേഡ് സ്നോഡന്‍ ട്വീറ്റ് ചെയ്തു. അലോ ഉപയോഗിക്കരുത് അതായിരുന്നു സ്നോഡന്റെ സന്ദേശം. ഇതില്‍ കഴമ്പുണ്ട് എന്നതാണ് സത്യം. വാട്ട്സാപ്പിനെ വെല്ലാന്‍ ഗൂഗിള്‍ നടത്തിയ ശ്രമങ്ങള്‍ തന്നെയാണ് തിരിച്ചടിയായിരിക്കുന്നത്. 4 ജി. എപ്പിസോഡ് 163.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented