അത്യാകര്‍ഷകം ഈ രൂപകല്‍പ്പന; റിയല്‍മി 3 സ്മാര്‍ട്‌ഫോണ്‍ അണ്‍ബോക്‌സിങ്

റിയല്‍മി 2 പ്രോയ്ക്ക് ശേഷം പുതിയ പരിഷ്‌കാരങ്ങളോടുകൂടി ആ ശ്രേണിയിലേക്ക് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ ആണ് റിയല്‍മി 3. ആകര്‍ഷകമായ ബാഹ്യ രൂപകല്‍പനയാണ് റിയല്‍മി 3 യെ വ്യത്യസ്തമാക്കുന്നത്. മീഡിയാടെക് ഹീലിയോ പി 70 പ്രൊസസര്‍, 4230 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ മറ്റ് സവിശേഷതകളാണ്. ബജറ്റ് സ്മാര്‍ട്ഫോണ്‍ വിഭാഗത്തിലേക്ക് രംഗപ്രവേശം ചെയ്യുന്ന മികച്ച ഫീച്ചറുകളുള്ള ഫോണ്‍ ആണിത്. ഇതിന്റെ മൂന്ന് ജിബി റാം പതിപ്പിന് 8999 രൂപയും നാല് ജിബി റാം പതിപ്പിന് 10,999 രൂപയുമാണ് വില. ആദ്യത്തെ പത്ത് ലക്ഷം ഉപയോക്താക്കള്‍ക്കാണ് ഈ വിലയില്‍ ഫോണ്‍ വാങ്ങാന്‍ സാധിക്കുക. റിയല്‍മി 3 സ്മാര്‍ട്ഫോണ്‍ അടുത്തറിയാന്‍ വീഡിയോ കാണുക.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented