സാങ്കേതികവിദ്യ ആഗോള സംസ്‌കാരത്തില്‍ ഗുണപരമായ മാറ്റം കൊണ്ടുവന്നു: ഡോ. സജി ഗോപിനാഥ്

സാങ്കേതികവിദ്യയുടെ ജനാധിപത്യ സ്വഭാവം ആഗോള സംസ്‌കാരതത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍ കൊണ്ടുവന്നെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്. സാങ്കേതികവിദ്യയുടെ ഉപയോഗം നമ്മെ ബ്രാന്‍ഡുകളേക്കാന്‍ അപരിചിതരെ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചു തുടങ്ങി. ഓണ്‍ലൈനില്‍ ഒരു ഹോട്ടല്‍ ബുക്ക് ചെയ്യുമ്പോള്‍ നാം ബ്രാന്‍ഡല്ല, മറ്റുള്ളവര്‍ നല്‍കിയ റേറ്റിങാണ് നോക്കുന്നത്. നമുക്കാവശ്യമുള്ളവ സൗജന്യമായും എളുപ്പത്തിലും ലഭിച്ചുതുടങ്ങി. നമ്മളും വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ പഠിച്ചു -മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (മിറ്റ്‌സ്) സംഘടിപ്പിച്ച എംപ്ലോയബിലിറ്റി കോണ്‍ക്ലേവില്‍ സംസാരിക്കവേ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented